ബത്തേരി: വയനാട് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ യും സംഘവും ദേശീയപാതയിൽ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ കർണാടക ഭാഗത്തു നിന്നും വന്ന കർണാടക ആർടിസി ബസ്സിലെ യാത്രക്കാരനായ യുവാവിൽ നിന്നും അതിമാരക മയക്കുമരുന്നായ 4.215 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. കണ്ണൂർ തലശ്ശേരി കൊളവെള്ളൂർ തൂവകുന്ന് പാറാട് വലിയപറമ്പത്തു വീട്ടിൽ അസ്‌കർ പി.സി (37) ആണ് മയക്കു മരുന്നുമായി പിടിയിലായത്. എക്സൈസ് പ്രിവെൻ്റീവ് ഓഫീസർ സാബു സി.ഡി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രഘു എം.എ, സിവിൽ എക്സൈസ് ഓഫീസർ വിഷ്‌ണു കെ.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ സുദിവ്യഭായി ടി.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
