ഡോക്ടർമാർക്കായി നേത്ര ഫൗണ്ടേഷൻ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു:നേത്രചികിത്സയിലെ പുതുവഴികൾ തുറന്ന് ഐ മെഡ് സെമിനാർ

താമരശ്ശേരി: നേത്രരോഗ ചികിത്സാ രംഗത്തെ നവീന സാങ്കേതിക വിദ്യകളും അത്യാധുനിക ചികിത്സാ രീതികളും അവതരിപ്പിച്ച് താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു. കൈതപ്പൊയിൽ മർക്കസ് നോളജ് സിറ്റി കാപ്കോൺ ക്ലബ് ഹൗസിൽ നടന്ന പരിപാടി ഡോ. കെ.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.എം.ഡി. സി.എം. ദിൽഷാദ് അധ്യക്ഷത വഹിച്ചു. തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ നേത്രരോഗ ചികിത്സയിലെ പുതിയ പ്രവണതകളും ശസ്ത്രക്രിയാ സാങ്കേതികതകളും രോഗികൾക്കുള്ള സമഗ്രപരിചരണ മാർഗങ്ങളും സംബന്ധിച്ച് വിദഗ്‌ധർ വിശദമായി സംസാരിച്ചു.
ഡോ. റിയാസ് മുഹമ്മദ്, ഡോ. എസ്. രശ്മി, ഡോ. സ്വ‌പ്ന പോൾ ആലപ്പാട്ട്, ഡോ. സൗമ്യ നാരായണൻ, ഡോ. വിവേക് അരവിന്ദ്, ഡോ. റോഷിക് എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തി. സെമിനാറിൽ പങ്കെടുത്ത ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി നേത്രരോഗ ചികിത്സാ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ മുതിർന്ന ഡോക്ടർമാരായ ഡോ. അഗസ്‌റ്റി, ഡോ. രാജേന്ദ്രൻ, ഡോ. മിനി താമരശ്ശേരി എന്നിവരെ ആദരിച്ചു.
സെമിനാർ നേത്രരോഗ ചികിത്സാരംഗത്ത് അറിവും അനുഭവങ്ങളും പങ്കുവെക്കാനുള്ള ഫലപ്രദമായ വേദിയായി മാറി. വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്ത പരിപാടി വൈദ്യരംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *