വിൽപ്പനയ്ക്കായി സൂക്ഷിച്ച 40.5 ലിറ്റർ വിദേശമദ്യം പിടികൂടി; വയോധികൻ എക്സൈസ് പിടിയിൽ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പറശ്ശിനിമുക്കിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40.5 ലിറ്റർ വിദേശമദ്യവുമായി വയോധികനെ എക്സൈസ് സംഘം പിടികൂടി. പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി ജോണി ആണ് അറസ്റ്റിലായത്.

കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. മദ്യവിൽപ്പന സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *