മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ മധ്യവയസ്ക‌നെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കമ്പളക്കാട്: കമ്പളക്കാട് സ്റ്റേഷൻ പരിധിയിലെ കുറുമ്പാലക്കോട്ട കരടികുഴി ഉന്നതിയിലെ കറുപ്പൻ്റെ മകൻ കേശവൻ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ കേശ വന്റെ പെങ്ങളുടെ മകളുടെ ഭർത്താവായ ജ്യോതിഷ് (30) എന്ന യുവാവാണ് പട്ടിക കൊണ്ട് അടിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്ത് എത്തിയപ്പോഴേക്കും കേശവൻ മരിച്ചിരുന്നു. തുടർന്ന് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജി ലേക്ക് മാറ്റി. ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *