‘ന്യൂറോ കോഡ്’ രചയിതാവ് കെ.സി. ബിഷർ മാസ്റ്റർക്ക് ജന്മനാടിന്റെ ആദരം

കെല്ലൂർ: പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ‘ന്യൂറോ കോഡ്’ പുസ്തകത്തിന്റെ രചയിതാവുമായ കെ.സി. ബിഷർ മാസ്റ്ററെ കെല്ലൂർ-കാരാട്ടുകുന്ന് യുവജന കൂട്ടായ്മ ആദരിച്ചു.

കെല്ലൂർ-കാരാട്ടുകുന്ന് മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ സാദിർ തലപ്പുഴ സ്നേഹോപഹാരം സമർപ്പിച്ചു. അക്ഷരലോകത്ത് തനതായ മുദ്ര പതിപ്പിച്ച ബിഷർ മാസ്റ്റർ നാടിന് അഭിമാനമാണെന്ന് സാദിർ തലപ്പുഴ പറഞ്ഞു.

ഡോ. ബാസിം ഗസ്സാലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യുവജന കൂട്ടായ്മ കൺവീനർ നവാസ് ടി. സ്വാഗതം പറഞ്ഞു. എഴുത്തൻ മജീദ്, യൂസഫ് ടി., അലി കാഞ്ഞായി, അസൈനാർ കെ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

നാട്ടുകാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് ഏറെ ഹൃദ്യമായാണ് സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *