കൽപ്പറ്റ
സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർമിക്കുന്ന 100 വീടുകളിൽ ജില്ലയിൽ ഒരു മുഅല്ലിമിന് അനുവദിച്ച വീടിൻ്റെ താക്കോൽ ദാനം നാളെ രാവിലെ 10.30 ന് പടിഞ്ഞാറത്തറ റെയ്ഞ്ചിലെ തെങ്ങും മുണ്ടയിൽ നടക്കും. 10 ലക്ഷം രൂപ വീതം ചെലവഴിച്ച് സംസ്ഥാനത്ത് 100 വീടുകളാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർമിക്കുന്നത്. ഒന്നാം ഘട്ടമായി വയനാട്ടിൽ അനുവദിച്ച ഒരു വീടിൻ്റെ നിർമാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. നാളെ കാലത്ത് 10.30 ന് നടക്കുന്ന താക്കോൽ ദാന ചടങ്ങിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന-ജില്ലാ ഭാരവാഹികളും സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളും സംബന്ധിക്കും.
സമസ്ത 100-ാം വാർഷികംസെൻ്റിനറി മുഅല്ലിം മൻസിൽതാക്കോൽ ദാനം നാളെ
