ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി മുഖേന പെൺകുട്ടികൾക്ക് ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു. കൽപറ്റ എം.കെ ജിനചന്ദ്രൻ […]
Category: NEWS
ഇരുളത്ത് നാടൻ തോക്കുമായി മൂന്നംഗ സംഘം പിടിയിൽ
ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നിന്ന് നാടൻ തോക്കുമായി മൂന്നംഗ സംഘത്തെ വനപാലകർ പിടികൂടി. കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), […]
വാഗ്ദാന ലംഘനം ഇടതുപക്ഷത്തിന് ഭൂഷണമല്ല-എ.ഐ.ടി.യു.സി.
തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും നൽകിയ വാഗ്ദാനം ലംഘിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും തൊഴിലാളി സംഘടനപ്രതിനിധികളുമായി ചർച്ച ചെയ്തുണ്ടാക്കിയ തീരുമാനങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്നും എ.ഐ.ടി.യു.സി. വയനാട് ജില്ലാ പ്രസിഡണ്ട് വിജയൻ ചെറുകരആവശ്യപ്പെട്ടു. മിനിമം കൂലി 700 […]
എസ്പിസി കേഡറ്റുകൾ പനമരം ടൗണിൽ ബോധവൽക്കരണം നടത്തി
പനമരം : നീർവാരം ഹയർസെക്കൻഡറി സ്കൂളിലെ അഡോണ, അനിഗ, അരുണിമ, അനഘ, ശിവന്നത് എന്നി എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളും, ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള വാഹന ഡ്രൈവിംഗിനെതിരെയും കാൽനട […]
രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു
മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു.ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകൻ […]
അരുൺ കെ പവിത്രൻ വയനാട് എസ്.പി
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുൺ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. നിലവിൽ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. വയനാട് എസ്.പി ആയിരുന്ന തപോഷ് ബസുമതാരിയെ തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണറായി […]
കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച് കിടന്നുറങ്ങി; യുവാവ് പിടിയില്‍
കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പോലീസിന്റെ പിടിയിലായത്.കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. ബീച്ചിലെ മണലില്‍ പേപ്പര്‍ വിരിച്ച് അതില്‍ കഞ്ചാവ് ഇലകള്‍ […]
മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകം: പോസ്റ്റ്മോര്‍ട്ടം ഇന്ന്
പതിനാലുകാരിയായ സ്കൂള്‍ വിദ്യാർത്ഥിനിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കുക. വ്യാഴാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം തൊടികപുലം റെയില്‍വേ […]
വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. പുൽപ്പള്ളി മരകാവ് പ്രിയദർശി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസി രാജു ജോസിനെ അറസ്റ്റ് ചെയ്തു.. വേലിയമ്പം […]
കവർച്ചാ പ്ലാൻ തകർത്ത് പന്ത്രണ്ടംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്
കമ്പളക്കാട്: കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. തൃശ്ശൂർ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പിൽ വീട്ടിൽ നിഖിൽ നാഥ് (36), കിളിമാനൂർ മഞ്ഞമറ്റത്തിൽ വീട്ടിൽ സാബു വിൽസൺ (36), […]
